Connect with us

Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗ് നിയന്ത്രണം; ജിദ്ദ- കരിപ്പൂര്‍ സഊദി എയര്‍ലെന്‍സ് നെടുമ്പാശ്ശേരിയിലേക്ക്

Published

|

Last Updated

കോഴിക്കോട് |  വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വനിയ വിമാനങ്ങള്‍ വരുന്നത് നില്‍ക്കുമോയെന്ന ആശങ്ക ശക്തം. ഇതിന് ആക്കം കൂട്ടി ചില നടപടികള്‍ ഡി ജി സി എയുടെ ഭാഗത്ത് നിന്നുണ്ടായി. വലിയ വിമാനങ്ങളുടെ ലാന്‍ഡിംഗിന് ഡി ജി സി എ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ നേരത്തെ ഷെഡ്യൂള്‍ ചെയ്ത ഇന്ന് ജിദ്ദയില്‍ നിന്ന് എത്തിച്ചേരേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.

സൗദി എയര്‍ലൈന്‍സിന് സര്‍വീസ് താത്കാലികമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡി ജി സി എ വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഖത്തര്‍ എയര്‍വേസിന്റെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്ക് സര്‍വീസിന് അനുമതി നല്‍കിയത്. ഇവര്‍ ഒരുക്കം ആരംഭിക്കുകയും ചെയ്തിരുന്നു. എയര്‍ ഇന്ത്യ, ഇത്തിഹാദ്, സൗദി എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സ് മാത്രമാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നത്.