Connect with us

National

എട്ട് കോടി കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഇന്ന് 17,100 കോടി രൂപ നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ എട്ട് കോടി കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് പി എം കിസാന്‍ പദ്ധതി പ്രകാരം 17,100 കോടി രൂപ അയക്കുമെന്ന് പ്രധാനമന്ത്രി മോദി. 2018ല്‍ ആരംഭിച്ച പദ്ധതിയുടെ ആറം ഗഡുവാണ് ഇന്ന് പ്രധാനമന്ത്രി ബേങ്ക് അകൗണ്ടുകളിലേക്ക് അയക്കുന്നത്.

പി എംം കിസാന്‍ പദ്ധതി വഴി മിനിമം വരുമാനമുള്ള ഒരോ കര്‍ഷകനും പ്രതിവര്‍ഷം 6000 രൂപ ലഭിക്കും. പദ്ധതിക്ക് പൂര്‍ണമായും കേന്ദ്ര സര്‍ക്കാറാണ് ധനസഹായം നല്‍കുന്നത്. 2018ലാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഈ പദ്ധതി പ്രകാരം 9.9 കോടി കര്‍ഷകര്‍ക്ക് 75,000 കോടിയുടെ നേരിട്ടുള്ള ധനസഹായമാണ് നല്‍കുന്നത്. ആധാറുമായി ലിങ്ക് ചെയ്ത ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം അയക്കുന്നത്.

കൊവിഡിന്റെ സമയത്ത് കര്‍ഷകരെ ഈ പദ്ധതി സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി 22,000 കോടിയാണ് ചെലവഴിച്ചതെന്നും മോദി പറഞ്ഞു.