Connect with us

Kerala

മീനച്ചിലാറ്റില്‍ ജലനിരപ്പുയരുന്നു; കോട്ടയത്ത് കാര്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

Published

|

Last Updated

കോട്ടയം | ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ുന്നു. ഇതേ തുടര്‍ന്ന് കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം മേഖലകളിലാണ് വെള്ളപ്പൊക്ക ദുരിതം നേരിടുന്നത്. ഈ സാഹചര്യത്തില്‍ കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

അതിനിടെ, കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലുണ്ടായ കുത്തൊഴുക്കിലാണ് വാഹനം ഒഴുകിപ്പോയത്. പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

Latest