Connect with us

Kerala

കരിപ്പൂര്‍ ദുരന്തം: പൈലറ്റ് ഡി വി സാഥേയുടെ മൃതദേഹം ഇന്ന് ജന്മാനാട്ടിലെത്തിക്കും

Published

|

Last Updated

കരിപ്പൂര്‍ | 18 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച പൈലറ്റ് വിഡി സാഥേയുടെ മൃതദേഹം ഇന്ന് ജന്മനാട്ടില്‍ എത്തിക്കും. കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് മുംബൈയില്‍ എത്തിക്കും. മുംബൈയിലാണ് സംസ്‌കാരം. സഹപൈലറ്റ് അഖിലേഷ് കുമാറിന്റെ മൃതദേഹം ഇന്നലെ ജന്മാനാടായ മഥുരയില്‍ എത്തിച്ചിരുന്നു.

അതേസമയം, ദുരന്തത്തില്‍ പരുക്കേറ്റ 149 പേര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 17 ആശുപത്രികളിലായാണ് ഇവര്‍ കഴിയുന്നത്. പരിക്കേറ്റവരില്‍ രണ്ട് കുട്ടികള്‍ അടക്കം 18 പേരുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് വിവരം.

വിമാനാപകടത്തെക്കുറിച്ച് ഡിജിസിഎ സംഘം അന്വേഷണം തുടരുകയാണ്. വിമാനത്തിന്റെ ബ്ലാക്‌സ് ബോക്ക് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ന് പരിശോധനക്ക് വിധേയമാക്കും. റണ്‍വേയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ, എയര്‍ ട്രാഫിക് കണ്‍ട്രോളിന് പിഴവ് പറ്റിയോ തുടങ്ങിയ കാര്യങ്ങളും സംഘം അന്വേഷിക്കും. എയര്‍ ഇന്ത്യയുടെ ഉന്ന ഉദ്യോഗസ്ഥരും കരിപ്പൂരില്‍ തുടരുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് കരിപ്പൂരില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അപകത്തില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം 35 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാത്താവളത്തിന്റെ ചുറ്റുമതിലില്‍ ഇടിച്ച് നെടുകെ പിളര്‍ന്നാണ് വിമാനം നിന്നത്. അപകടത്തില്‍ വിമാനത്തിന് തീപിടിക്കാതിരുന്നതും പൊട്ടിത്തെറിക്കാതിരുന്നതും വ്യാപ്തി കുറച്ചു.

അപകടം നടന്നയുടന്‍ പ്രദേശവാസികള്‍ നടത്തിയ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത പ്രദേശവാസികള്‍ എല്ലാം ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റീനിലാണ്.

Latest