Connect with us

Kerala

മഴയും മണ്ണിടിച്ചിലും തുടരുന്നു; വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം | കൊങ്കണ്‍ റെയില്‍വേയില്‍ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി പ്രതിദിന സ്പെഷ്യല്‍ ട്രെയിനും ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്പെഷ്യല്‍ ട്രെയിനും ആഗസ്റ്റ് ഒമ്പത് മുതല്‍ 20 വരെ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി സ്പെഷ്യല്‍ ട്രെയിന്‍ ആഗസ്റ്റ് 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി സ്പെഷ്യല്‍ ട്രെയിന്‍ ആഗസ്റ്റ് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി.

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍, ഹസ്രത്ത് നിസാമുദ്ദീന്‍ – എറണാകുളം ഖി. മംഗള പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍, ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം തുരന്തോ പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍, എറണാകുളം-ഖി. ഹസ്രത്ത് നിസാമുദ്ദീന്‍ തുരന്തോ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് ഒമ്പത് മുതല്‍ 20 വരെ പന്‍വേല്‍ പൂനെ വഴി തിരിച്ചുവിടുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 138-ല്‍ ബന്ധപ്പെടണം.

Latest