Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കൊവിഡ്; 1,715 പേര്‍ക്ക് രോഗം ഭേദമായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1,715 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 1,216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 92 പേരാണ്. വിദേശത്തുനിന്ന് എത്തിയ 60 പേര്‍ രോഗബാധിതരായുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 108 പേരാണ്.

30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. നാലു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ (63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍ (84) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ഇന്ന് 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 7,77 പേര്‍ രോഗമുക്തി നേടി.

കോഴിക്കോട്- 173, ആലപ്പുഴ- 169, മലപ്പുറം- 114, എറണാകുളം- 101, കാസര്‍കോട്- 73, തൃശൂര്‍- 64 കണ്ണൂര്‍- 57, കൊല്ലം- 41, ഇടുക്കി- 41, പാലക്കാട്- 39, പത്തനംതിട്ട- 38, കോട്ടയം- 15 വയനാട്- 10 എന്നിങ്ങനെയാണ് ഇതര ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്