Connect with us

Idukki

മൂന്നാര്‍-രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചില്‍; മരണം 23 ആയി

Published

|

Last Updated

ഇടുക്കി | ജില്ലയില്‍ മൂന്നാര്‍ രാജമലക്ക് അടുത്ത് പെട്ടിമുടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. നാലുപേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാണാതായ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരുന്നു.
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍സാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ ശെള്‍വം (50), ഗണേശന്‍ (40), രാജ(35), വിജില (47), കുട്ടിരാജ് (48), പവന്‍ തായി (52), ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഠന്‍ (20), ദീപക് (18) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ഒരു സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടും.

പളനിയമ്മ- 52 (കോലഞ്ചേരി മെഡിക്കല്‍ കോളജ്), ദീപന്‍- 25 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍), ചിന്താലക്ഷ്മി- 33 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍), സരസ്വതി- 52 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍) എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.

---- facebook comment plugin here -----

Latest