Connect with us

Kerala

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ (ഡിഎഫ്ഡിആര്‍) കണ്ടെത്തിയതോടെ അപകടം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സിവിആര്‍) വീണ്ടെടുക്കുന്നതിനായി ഫ്‌ലോര്‍ബോര്‍ഡ് മുറിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ പറഞ്ഞു.

ഇവയെല്ലാം അന്വേഷണസംഘത്തിനു കൈമാറും. സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് അറിയുന്നത്. ബ്ലാക് ബോക്‌സിലെ വിശദാംശങ്ങളും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും പരിശോധിച്ചാല്‍ അപകടകാരണത്തെ കുറിച്ച് ധാരണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ ഓരോ ഘടകങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

---- facebook comment plugin here -----

Latest