Connect with us

Kerala

കേന്ദ്ര മന്ത്രി വി മുരളീധരന്‍ കരിപ്പൂരിലെത്തി

Published

|

Last Updated

കോഴിക്കോട് | കേന്ദ്രമന്ത്രി വി മുരളീധരന്‍ വിമാന അപകടം നടന്ന കരിപ്പൂരിലെത്തി. പ്രത്യേക വിമാനത്തിലാണ് മന്ത്രി കരിപ്പൂരിലെത്തിയത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും.

ഞെട്ടിക്കുന്ന അപകടമാണ് ഉണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തേക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ അന്വേഷണ സംഘം കരിപ്പൂരിലെത്തിയിട്ടുണ്ട്‌