Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളം അടച്ചു; കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കും

Published

|

Last Updated

കോഴിക്കോട് | വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം അടച്ചു. ഇതോടെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനമായി. കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് കണ്ണൂരില്‍ ഇറക്കുക. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ ഈ നില തുടരും.

ഇതിനിടെ, ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശ്ശേരിയിലിറക്കിയത്.

Latest