Connect with us

Kerala

വീട്ടിലേക്ക് മടങ്ങുന്നു; ഹൃദയ ഭേദകം ഷറഫുവിന്റെ അവസാന എഫ് ബി പോസ്റ്റ്

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച കുന്ദമംഗലം പിലാശ്ശേരി സ്വദേശി ഷറഫുദ്ദീന്റെ അവസാന എഫ് ബി പോസ്റ്റ് കരളലിയിപ്പിക്കുന്നതാണ്. വീട്ടിലേക്ക് മടങ്ങുന്നു എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിക്കിടയിലും ഭാര്യയെയും കുട്ടിയെയും കൂടെ കൂട്ടി സുരക്ഷിത ഇടം തേടിയെത്തിയതായിരുന്നു 35കാരനായ ഷറഫു. വിമാനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷറഫുദ്ദീനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരിച്ചുവെന്ന വിവരമാണ് പിന്നാലെ വന്നത്.

ഷറഫുദ്ദീന്റെ ഭാര്യയെയും ബേബി ഹോസ്പിറ്റലില്‍ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

Latest