Connect with us

Kerala

കരിപ്പൂര്‍; ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ മുന്നിട്ടിറങ്ങണം: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടം ഞെട്ടിക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീല്‍ തങ്ങളും പ്രസ്താവനയില്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട പ്രിയപ്പെട്ട സഹോദരന്മാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. വിവിധ ആശുപത്രികളിലുള്ളവര്‍ക്ക് മികവുറ്റ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ട കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണം. ദുരന്തത്തിലകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ആശ്രിതര്‍ക്കും സാന്ത്വനമേകാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. കേരള മുസ്ലിം ജമാഅത്തിനു കീഴിലുള്ള എമര്‍ജന്‍സി കണ്‍ട്രോള്‍ ബോര്‍ഡിനു ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാന്ത്വനം വളണ്ടിയര്‍മാര്‍ ദുരന്ത സ്ഥലത്തും വിവിധ ആശുപത്രികളിലും സേവന രംഗത്തുണ്ട്. പോലീസ്, ഫയര്‍ ഫോഴ്സ്, മെഡിക്കല്‍ ടീം, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുത്.

വര്‍ഷങ്ങളോളം കുടുംബവുമായി വേറിട്ട് നിന്ന്, കൊവിഡ് മഹാമാരിയുടെ കഷ്ടപ്പാടുകള്‍ക്കിടെ പ്രതീക്ഷകളോടെ നാടണയാനിരുന്നവരാണ് വിമാനത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പേരും. അവരുടെ വേദനകളില്‍ പങ്കുചേരുന്നു. അല്ലാഹു എല്ലാവര്‍ക്കും ക്ഷമയും സമാധാനവും നല്‍കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.

Latest