Covid19
കൊവിഡ് : തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി മരിച്ചു

വിജയവാഡ| തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു. 45 വയസ്സായിരുന്നു. ഈയാഴ്ച കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസതടസ്സത്തെ തുടർന്നായിരുന്നു മരണം. ജൂലൈ 20 ന് കൊവിഡ് ബാധിച്ച് മരിച്ച പുരോഹിതന് പകരം ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം.
ലോക്ക്ഡൗണിനെ തുടർന്ന് ദീർഘകാലം അടച്ചിട്ട ക്ഷേത്രം ജൂലൈ 11നാണ് വീണ്ടും തുറന്നത്. ഇതുവരെ ക്ഷേത്രത്തിലെ 170 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മുതിർന്ന പൂജാരിയും വൈറസ് ബാധിതനാണ്.
---- facebook comment plugin here -----