Connect with us

National

ഇറ്റാലിയന്‍ മറൈന്‍ കേസ്: മത്സ്യതൊഴിലാളികളുടെ കടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി| മത്സ്യതൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇരകളായ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്റെ വാദം കേള്‍ക്കാതെ കേസില്‍ വിധി പറയനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ കടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമെ കേസ് അവസാനിപ്പിക്കുകയുള്ളുവെന്നും  സുപ്രീംകോടതി പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന കേന്ദ്രത്തിന്റെ ഹരജിയില്‍ വാദം കേട്ട കോടതി മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്റെ വാദം കേട്ട ശേഷം കേസ് തള്ളിയണമെന്ന കേന്ദ്രത്തിന്റെ ഹരജി പരിഗണിക്കാമെന്ന് പറഞ്ഞു.

ഇറ്റാലിയന്‍ നാവികര്‍ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നാവികര്‍ മതിയായ നഷ്ടപരിഹാരം നല്‍കണം. കേസ് അവസാനിപ്പിക്കണമെങ്കില്‍ ചെക്ക് കോടതിയില്‍ കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. യു എന്‍ ട്രൈബ്യൂണലിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

രണ്ട് നാവികരെയും വിചാരണ ചെയ്യുമെന്ന് ഇറ്റലി ഇന്ത്യക്ക് ഉറപ്പ് നല്‍കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ഇരകളുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്രം ഉറപ്പാക്കുമെന്നും മേത്ത കോടതിയെ അറിയച്ചു. ഇറ്റാലിയന്‍ മറൈന്‍ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ബോബ്‌ഡെ കേന്ദ്രത്തിന് അനുമതി നല്‍കി.

Latest