Connect with us

Gulf

ടാങ്കറിൽ നിന്ന് 750 കിലോ നസ്വാർ പിടിച്ചെടുത്തു; ഡ്രൈവർ അറസ്റ്റിൽ

Published

|

Last Updated

അബുദാബി | ഡീസൽ ടാങ്കറിൽ ഒളിപ്പിച്ച 750 കിലോ നിരോധിത പുകയില ഉത്പന്നമായ നസ്വാർ അബുദാബി പോലീസ് പിടിച്ചെടുത്തു. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചു പോലീസ് നടത്തിയ ഓപ്പറേഷനിലൂടെ ഡ്രൈവറെ അറസ്റ്റു ചെയ്തത്. അബുദാബി പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ സർക്കാർ ഏജൻസികളെയും അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ അൽ റഷ്ദി അഭിനന്ദിച്ചു.

പോലീസ്, അബുദാബി സിറ്റി മുനിസിപ്പാലിറ്റി, അബുദാബി സാമ്പത്തിക വികസന വകുപ്പ്, സംയോജിത ഗതാഗത കേന്ദ്രം ഓപ്പറേഷനിൽ പങ്കെടുത്തത്.
ഏഷ്യൻ തൊഴിലാളികൾക്കിടയിൽ സാധാരണമായി ഉപയോഗിക്കുന്ന നസ്വാർ യുഎഇയിൽ നിരോധിത ഉൽപ്പന്നമാണ്. നസ്വാർ വിൽക്കുന്നതും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് അബുദാബി മുനിസിപ്പൽ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

നസ്വാർ ഉൽപാദനം വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയാസ്പദമായ വിവരം അറിയുന്നവർ റിപ്പോർട്ട് ചെയ്യണമെന്നും പോലീസും അബുദാബി സിറ്റി മുനിസിപ്പാലിറ്റിയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നസ്വാറിന് ആരോഗ്യപരമായ പല പാർശ്വഫലങ്ങളുണ്ടെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.