Connect with us

Kerala

കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് അധപ്പതിച്ചു; കോടിയേരി

Published

|

Last Updated

കോഴിക്കോട് | രാമക്ഷേത്രം നിര്‍മാണവുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടരി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയില്‍ ലീഗ് സ്വീകരിച്ച മൗനത്തിനെതിരെ കുടുത്ത വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് അധപ്പതിച്ചെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടി.

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പന്‍ നയമാണ്. യു ഡി എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടര്‍ന്നാല്‍ സ്വന്തം അണികളില്‍ നിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും.

പകല്‍പോലെ വ്യക്തമാകുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയോട് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യു ഡി എഫിലെ കക്ഷികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ടെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

 

 

Latest