Connect with us

Kerala

മൂഴിയാര്‍ ഡാമിന്റെ മൂന്നും മണിയാര്‍ ബാരേജിന്റെ അഞ്ചും ഷെട്ടറുകള്‍ തുറന്നു

Published

|

Last Updated

പത്തനംതിട്ട |  കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂഴിയാര്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. രാത്രി ഏറെ വൈകിയാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനാല്‍ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പാലിക്കണം.

പമ്പാനദിയില്‍ വലിയ തോതില്‍ ജനരിപ്പ് ഉയര്‍ന്നിട്ടുണ്ട്. എയ്ഞ്ചല്‍വാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പന്‍മൂഴി, മുക്കം എന്നീ കോസ്വേകളില്‍ ആറടിയിലധികം വെള്ളം ഉയര്‍ന്നു. ശബരിമല പമ്പ ത്രിവേണിയില്‍ ജലനിരപ്പുയര്‍ന്ന് പടിക്കെട്ടു മുങ്ങി.

 

 

---- facebook comment plugin here -----