Connect with us

National

മുംബൈയില്‍ കനത്ത മഴയില്‍ കുടുങ്ങിയ 22 പേരെ പോലീസ് രക്ഷപ്പെടുത്തി

Published

|

Last Updated

മുംബൈ| കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പല്‍ഗാറില്‍ കുടുങ്ങിയ 22 പേരെ പോലീസ് രക്ഷപ്പെടുത്തി. 22 പേരെ രക്ഷപ്പെടുത്തിയ പര്‍ഗാര്‍ പോലീസിനെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അഭിനന്ദിച്ചു.

ബുധനാഴ്ച നാല് മണിക്കൂറോളം മരത്തില്‍ പറ്റിപിടിച്ചിരുന്ന അഞ്ച് വയസ്സുകാരിയെയും പോലീസ് രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസമായി മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, കേരളം എന്നി സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

മണ്ണിടിച്ചിലും പ്രളയവും സാധാരണ ജനജീവിതം താറുമാറാക്കി. മുംബൈയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 12 മണിക്കൂറിനിടെ മുംബൈയില്‍ ഏറ്റവും ഉയര്‍ന്ന മഴയാണ് ലഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹാരാഷട്ര വെള്ളപ്പൊക്ക ഭീഷയിണിയിലാണെന്നും താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായെന്നും അധികൃതര്‍ പറഞ്ഞു.