Connect with us

National

വിജയ് മല്യയുടെ ഹരജി പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡൽഹി| കോടതി അലക്ഷ്യ കേസിൽ ഹാജരാകണം എന്ന 2017 ലെ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഈ മാസം 20ലേക്ക് മാറ്റി. കേസ് ഫയലിൽ ആവശ്യമായ രേഖകൾ ലഭ്യമല്ലാത്തതിനാലാണ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ച് കേസ് 20 ലേക്ക് മാറ്റിയത്.

കോടതി ഉത്തരവ് ലംഘിച്ച് അമേരിക്കയിലുള്ള മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയതിനെ തുടർന്നാണ് മല്യക്കെതിരെ എസ് ബി ഐ ഉൾപ്പെടെയുള്ള ബേങ്കുകൾ അടങ്ങിയ കൺസോർഷ്യം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തത്.

കിംഗ് ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട് 9,000 കോടി രൂപയുടെ ബേങ്ക് വായ്പാ തിരിച്ചടവ് കേസിലെ പ്രതിയായ മല്യ നിലവിൽ ലണ്ടനിലാണുള്ളത്.

Latest