Connect with us

National

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ചരിത്രപരമായ മുഹൂര്‍ത്തമായിരുന്നു: എം പി

Published

|

Last Updated

ലഡാക്ക്| കേനദ്രഭരണപ്രദേശമെന്ന നിലയില്‍ ലഡാക്കിന്റെ ഒന്നാംവാര്‍ഷികദിനമായ ഇന്നലെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളുടെ അഭിലാഷമായിരുന്നു ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കുകയെന്നത് എന്നും എം പി ജയങ്ങ് സെറിംഗ് നംഗയാല്‍ പറഞ്ഞു.

ആര്‍ട്ടിക്കില്‍ 370 റദ്ധാക്കുകയും 35 എ പ്രകാരം ജമ്മുകശ്മീറിനെ പുനസംഘടിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചത് ലഡാക്കിനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഇത് ചരിത്രപരമായ മുഹൂര്‍ത്തമായിരുന്നു.

ലഡാക്കിലെ ജനങ്ങളുടെ ആഗ്രഹവും അഭിലാഷവുമായിരുന്നു കേന്ദ്രഭരണ പ്രദേശമെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഒന്നാം വാര്‍ഷികത്തില്‍ നംഗയാല്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷം നടത്തിയതെന്നും എം പി കൂട്ടിചേര്‍ത്തു.