Connect with us

International

ബെയ്‌റൂത്ത് സ്‌ഫോടനം: മരണസംഖ്യ 135 ആയി, 5,000 പേർക്ക് പരുക്കേറ്റു

Published

|

Last Updated

ബെയ്റൂത്ത്|   ലബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 5,000ത്തിലധികം പേർക്ക് പരുക്കേറ്റു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. തുറമുഖ നഗരിയിലെ സ്‌ഫോടനത്തിൽ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായത്. സഫോടനത്തിന്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു.

അമോണിയം നൈട്രേറ്റ് സൂക്ഷിച്ചുവെച്ച വെയർഹൗസിന്റെ നടത്തിപ്പിലുണ്ടായ അശ്രദ്ധയാണ് ബെയ്‌റൂത്തിനെ ദുരന്ത നഗരമാക്കി മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോട്ട് ചെയ്തു. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 കടന്നതായി ലബനൻ ആരോഗ്യ മന്ത്രി ഹമദ് ഹസ്സനാണ് വ്യക്തമാക്കിയത്. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഹമദ് ഹസ്സൻ പറഞ്ഞു.

തുറമുഖത്ത് ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വർഷങ്ങളായി സംഭരിച്ചിരുന്ന ഉഗ്ര സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിൽ ഇടയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആദ്യ സ്ഫാടനത്തിന് പിന്നാലെ തുടർ സ്‌ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു. 2,750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് ലെബനീസ് പ്രസിഡന്റിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് ആറ് വർഷമായി സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി.

---- facebook comment plugin here -----

Latest