Connect with us

International

കൊവിഡ്: വ്യാജവിവരം പ്രചരിപ്പിച്ചതിന് ട്രംപിന്റെ പോസ്റ്റുകള്‍ നീക്കി ട്വിറ്ററും ഫേസ്ബുക്കും

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് 19 സംബന്ധിച്ച് അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ പങ്കുവെച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ട്വിറ്ററും ഫേസ്ഹബുക്കും. ട്രംപിന്റെ ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോ ട്വിറ്ററും ഫേസ്ബുക്കും നീക്കി.

കുട്ടികള്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് ഫോക്‌സ് ന്യൂസിന്റെ ഒരു ഇന്റര്‍വ്യൂവില്‍ ട്രംപ് പറയുന്ന വീഡിയോ ആണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഫോക്‌സ് ന്യൂസിന് നല്‍കി ടെലിഫോണ്‍ ഇന്റര്‍വ്യൂവിലാണ് സ്‌കൂളുകള്‍ തുറക്കണമെന്നും കുട്ടികള്‍ക്ക് ശക്തമായ പ്രതിരോധ ശേഷി ഉണ്ടെന്നും ട്രംപ് പറയുന്നത്.

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ട്വിറ്ററാണ് ട്രംപിനെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ട്രംപിന്റെ നിരവധി പോസ്റ്റുകള്‍ വ്യാജമാണെന്ന് ട്വിറ്റര്‍ ഫ്‌ളാഗ് ചെയ്തിരുന്നു. ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെ 12 മണിക്കൂര്‍ നേരത്തേക്ക് വിലക്കുവാനും ട്വിറ്റര്‍ തയ്യാറായിരുന്നു.

നേരത്തെ ഹൈഡ്രോ ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഉത്തമമാണ് എന്ന ട്രംപിന്റെ വീഡിയോയും വിവാദമായിരുന്നു.

Latest