Connect with us

International

ശ്രീലങ്കയില്‍ ഇന്ന് വോട്ടെണ്ണല്‍; ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിക്ക് മുന്‍തൂക്കം

Published

|

Last Updated

കൊളംബോ | ശ്രീലങ്കന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 22 ഇലക്‌ടൊറല്‍ ജില്ലകളിലും വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചയോടെ ആദ്യഫലസൂചനകള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രത്‌നപുര, ബദുല്ല ജില്ലകളില്‍ നിന്നായിരിക്കും ആദ്യം ഫലം ലഭ്യമാകുക.

ഇന്നലെയായിരുന്നു ശ്രീലങ്കയില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്. കൊവിഡ് സാഹചര്യത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ക്ഷീണിതരാകുന്നത് ഒഴിവാക്കാനാണ് പോളിംഗ് പൂര്‍ത്തിയായി തൊട്ടടുത്ത ദിനം തന്നെ വോട്ടെണ്ണല്‍ നടത്തുന്നതെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ജനറല്‍ സമന്‍ ശ്രീ രത്‌നായക പറഞ്ഞു.

ശ്രീലങ്കയിലെ ഒന്‍പതാമത് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 7452 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 225 അംഗ പാര്‍ലിമെന്റിലെ 196 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്ന 26 സീറ്റുകള്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ വീതിച്ച് നല്‍കും. 1.6 കോടി വോട്ടര്‍മാര്‍ സമ്മതിദനാവകാശം വിനിയോഗിച്ചു.

പ്രസിഡന്റ് ഗോട്ടബയ രജപക്‌സേയുടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി മികച്ച വിജയം നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. ഗോട്ടബയയുടെ സഹോദരനായ മഹിന്ദ രജപക്‌സേ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest