Connect with us

Kerala

ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു; പോലീസിനെ നിയോഗിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം കുറക്കാന്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പോലീസിനെ നിയോഗിച്ചതില്‍ ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് കൊവിഡ് പ്രതിരോധത്തില്‍ പോലീസിനെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പോലീസിന് കൈമാറുന്നു എന്ന രീതിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനവുംവിശ്രമരാഹിത്യവുംസ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും അത് ആരോഗ്യപ്രവര്‍ത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വലിയ തോതില്‍ രോഗവ്യാപനം വരുന്നു. ആ സാഹചര്യത്തില്‍ പോലീസിനെ കൂടി ഇതിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലിയല്ല പോലീസ് ചെയ്യുക. അതൊക്കെ അവര്‍ തന്നെ ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി എന്തോ പോലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഒരു ശ്രമം നടന്നിട്ടുണ്ട്. അതേസമയം പോലീസിന് അധിക ജോലി ഏല്‍പ്പിക്കുന്നുണ്ട് അത് ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ സംവിധാനത്തേയും വലിയ തോതില്‍ ഇടപെട്ട് സഹായിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ആ തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. എങ്ങനെയെങ്കിലും ഏതു വിധേനയും രോഗവ്യാപനം വലിയ തോതിലാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാന്‍ സാധിക്കൂ”വെന്നും മുഖ്യമന്ത്രി പറഞ്ഞു.