Connect with us

National

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാൾക്ക് വധശിക്ഷ

Published

|

Last Updated

അമരാവതി| ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കോസിൽ പ്രതിക്ക് പോക്‌സോ നിയമപ്രകാരം വധശിക്ഷ വിധിച്ചു. കഴിഞ്ഞ നവംബറിൽ ഗൊല്ലാപുടിയിലാണ് സംഭവം നടന്നത്. പ്രതി ബർലാപുഡി പെന്തയ്യ എന്ന പ്രകാശിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വിവിധ ഐ പി സി വകുപ്പുകളും പോക്‌സോ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

പ്രതിയുടെ ഭാര്യയുൾപ്പെടെ 35 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. സംഭവത്തിനെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധം ഉർന്നിരുന്നു.