Connect with us

Gulf

ഐ പി എൽ വേദികളൊരുങ്ങുന്നു

Published

|

Last Updated

ദുബൈ | യു എ ഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ പി എൽ) വേണ്ടി വേദികൾ സജ്ജമാകുന്നു.  മൂന്ന് വേദികളും നവീകരണം ആരംഭിച്ചു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കം ആരംഭിച്ചതായി വൈസ് ചെയർമാൻ വലീദ് ബുക്കാതിർ അറിയിച്ചു.

ദുബൈ, അബുദാബി, ഷാർജ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് (ഐ സി സി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി സഹകരിച്ചാണ് മേൽനോട്ടം വഹിക്കുന്നത്.  ഇംഗ്ലണ്ടിലെ ബയോ സേഫ് കവർ കൈകാര്യം ചെയ്ത യു കെ ആസ്ഥാനമായുള്ള കമ്പനി സ്റ്റേഡിയം സുരക്ഷിതമാക്കുന്നതിന് ഒരു ബ്ലൂപ്രിന്റ് തയാറാക്കിയിട്ടുണ്ട്. ഇവർ നിർദേശം ക്രിക്കറ്റ് ബോർഡിന് സമർപ്പിക്കും.

ആഗസ്റ്റ് 10 അല്ലെങ്കിൽ 12 ഓടെ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും അബുദാബിയിൽ എത്തും.

---- facebook comment plugin here -----

Latest