Connect with us

National

ദുരിതപെയ്ത്തിൽ മുംബൈ; താനെ, പൽഘാർ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Published

|

Last Updated

മുംബൈ| ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ മുംബൈയിലും സമീപ പ്രദേശങ്ങളായ താനെ പൽഘാർ ജില്ലകളും വെള്ളത്തിലായി. മേഖലയിലെ കനത്ത മേഘങ്ങൾ പകൽ സമയത്ത് കൂടുതൽ ശക്തമായ മഴക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ വരെയുള്ള 12 മണിക്കൂറിനിടയിൽ 364 മില്ലി മീറ്റർ മഴയാണ് പാൽഘറിലെ ദഹാനു കാലാവസ്ഥാ കേന്ദ്രത്തിൽ രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുംബൈ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ എസ് ഹൊസാലിക്കർ പറഞ്ഞു.

താനെയിലെ ഭായന്ദറിലെ കാലാവസ്ഥാ സ്റ്റേഷനിൽ 169 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ മീര റോഡിൽ 159 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഐ എം ഡി റിപ്പോർട്ട് പ്രകാരം മുംബൈ മെട്രോപെളിറ്റൻ റീജ്യന്റെ ഭാഗമായ താനെ, ഡോംബിവാലി,കല്യാൺ പ്രദേശങ്ങളിൽ ഇതേ കാലയളവിൽ 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.

മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളായ ബാന്ദ്ര, കുർള എന്നിവിടങ്ങളിൽ കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 30 മില്ലിമീറ്റർ മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.

Latest