മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ശിവാജിറാവു പാട്ടില്‍ നിലംഗേക്കര്‍ അന്തരിച്ചു

Posted on: August 5, 2020 10:12 am | Last updated: August 5, 2020 at 10:12 am

മുംബൈ |  മഹാരാഷ്ട്രയിലെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശിവാജിറാവു പാട്ടില്‍ നിലംഗേക്കര്‍ (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മറാത്ത്വാഡ മേഖലയായ ലത്തൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്ന ശിവാജിറാവു പാട്ടീല്‍ 1985 ജൂണ്‍ മുതല്‍ 1986 മാര്‍ച്ച് വരെയായിരുന്നുമഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്.

1985ലെ എം ഡി പരീക്ഷാഫലത്തില്‍ മകള്‍ക്കും മകളുടെ സുഹൃത്തിനും വേണ്ടി ഇടപെടല്‍ നടത്തിയെന്ന ആരോപണത്തില്‍കോടതി പരാമര്‍ശത്തേ തുടര്‍ന്ന്അദ്ദേഹംമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.