സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

Posted on: August 5, 2020 8:46 am | Last updated: August 5, 2020 at 10:57 am

മലപ്പുറം | കൊവിഡിനെ തുടര്‍ന്നുള്ള മരണങ്ങള്‍ തുടരുന്നു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീനാണ് (75) മരിച്ചത്. കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗി കൂടിയായിരുന്നു മൊയ്തീന്‍.

അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവം കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശത്തിന് പിന്നാലെയാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.