Connect with us

International

ബെയ്‌റൂട്ട് ഇരട്ടസ്‌ഫോടനം; മരണം 78 ആയി; 40000ത്തോളം പേര്‍ക്ക് പരുക്ക്

Published

|

Last Updated

EDITORS NOTE: Graphic content / A helicopter puts out a fire at the scene of an explosion at the port of Lebanon”s capital Beirut on August 4, 2020. (Photo by STR / AFP) (Photo by STR/AFP via Getty Images)

ബെയ്‌റൂട്ട് |  ലബനീസ് തലസ്ഥാനമായ ബയ്റുത്തിലുണ്ടായ ഉഗ്ര ഇരട്ടസ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതിനകം 70 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. സത്രീകളും കുട്ടികളുമെല്ലാം മരിച്ചവരില്‍ ഉള്‍പ്പെടും. 4000-ഓളം പേര്‍ക്ക് പരുക്കേറ്റു. പരുകകേറ്റവരില്‍ ഇന്ത്യക്കാരുമുണ്ട്. ഇന്നലെ രാാത്രി വൈകിയാണ് ലോകത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍ നടന്നത്.

തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് അമോണിയെ നൈറ്റ്‌ട്രേറ്റ് ഉപയോഗിച്ച് സ്ഫോടനമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍വരെ എത്തിയതായാണ് ദൃസാക്ഷി വിവരം. സ്‌ഫോടന ആഘാതത്തില്‍ കാറുകള്‍ ഇവിടെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ദുരന്തം നേരിടാന്‍ ലെബനീസ് പ്രധാനമന്ത്രി ഹസന്‍ ദയാബ് സൗഹൃദരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തില്‍ ചിന്നിച്ചിതറി.

2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്ഫോടനം നടന്നത്. ഹരീരി ഉള്‍പ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയില്‍പെട്ട നാലുപേര്‍ നെതര്‍ലന്‍ഡിലെ അന്താരാഷ്ട്ര കോടതിയില്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.
ബെയ്‌റൂ്ട്ടിലുണ്ടായ സ്‌ഫോടനം ആക്രമണമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന്റ് പശ്ചാത്തലത്തില്‍ ലബനീസ് പ്രധാനമന്ത്രി ഇന്ന് ടിയന്തിര ക്യാബിനറ്റ് യോഗം വിളിച്ചിട്ടഉണ്ട്. രാജ്യത്ത് രണ്ട് ആഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest