മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം ഏഴായിരിത്തലിധകം കൊവിഡ് രോഗികള്‍: 300 മരണം

Posted on: August 5, 2020 1:36 am | Last updated: August 5, 2020 at 8:54 am

മുംബൈ | മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 7,760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 300 പേര്‍ മരിക്കുകയും ചെയ്തു. 12,326 പേര്‍ രോഗമുക്തി നേടി. 65.37 ശതമാനമാണ് മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗമുക്തി നിരക്ക്.

മുംബൈയില്‍ മാത്രം ചൊവ്വാഴ്ച 709 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 873 പേര്‍ രോഗമുക്തി നേടുകയും 56 പേര്‍ മരിക്കുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 1,18,130 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 90,962 പേര്‍ രോഗമുക്തി നേടി. 20,326 സജീവ കേസുകളാണുള്ളത്. 6,546 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.