Connect with us

Saudi Arabia

ആഭ്യന്തര ഹജ്ജ് തീര്‍ഥാടനം വിജയകരം; ഉംറ തീര്‍ഥാടനം പുനരാരംഭിക്കാന്‍ ഒരുങ്ങി സഊദി 

Published

|

Last Updated

മക്ക | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെച്ച വിശുദ്ധ ഉംറ തീര്‍ഥാടനം പുനരാംഭിക്കാനൊരുങ്ങി സഊദി ഹജ്ജ് ഉംറ മന്ത്രാലയം.
തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് മുന്‍തൂക്കം നല്‍കി ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടത്തിയത് .ഹജ്ജ് കര്‍മ്മം വളരെ വിജയകരമായി പൂര്‍ത്തിയാകാന്‍ കഴിഞ്ഞതിനെ ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും പ്രത്യേകം സഊദി അറേബ്യയെ അനുമോദിച്ചിരുന്നു

ഹജ്ജ് കര്‍മ്മങ്ങള്‍ പ്രോട്ടോകോള്‍ പാലിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാനൊരുങ്ങുന്നത് . ഹജ്ജ് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം സെക്രട്ടറി ഹുസൈന്‍ അല്‍ ശരീഫ് പറഞ്ഞു

അതേസമയം, ഹജ്ജ് നിര്‍വഹിച്ച തീര്‍ഥാടകര്‍ നിര്‍ബന്ധമായും കൊറെന്റീനില്‍ കഴിയണമെന്ന് നേരത്തെ തീര്‍ഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു ഇതിനായി തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് വേളയില്‍ നല്‍കിയ ഇലക്ട്രോണിക് വളകള്‍ വഴി മന്ത്രാലയം കൊറന്റൈന്‍ കാലയളവ് നിരീക്ഷിക്കുമെന്നും ഹുസൈന്‍ അല്‍ ശരീഫ് പറഞ്ഞു വ്യക്തമാക്കി