Connect with us

Eranakulam

കോലഞ്ചേരിയില്‍ 75കാരിയെ കൂട്ട മാനഭംഗം ചെയ്തു; പ്രതികള്‍ പിടിയില്‍

Published

|

Last Updated

കോലഞ്ചേരി | എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ 75 വയസ്സുകാരിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കി. പാങ്കോട്ടിലാണ് സംഭവം. വയോധികയുടെ ശരീരമാസകലം കത്തി ഉപയോഗിച്ച് വരിഞ്ഞ് കീറിയിട്ടുമുണ്ട്. സ്വകാര്യഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരക മുറിവേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ആക്രമിച്ചതെന്നാണ് സൂചന.

വന്‍കുടലിന് ഗുരതുതരമായി പരുക്കേറ്റ വയോധികയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയക്കും വിധേയയാക്കി.

സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Latest