Kerala
മത്തായിയുടെ മരണം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാന്‍ സാധ്യത
		
      																					
              
              
            
പത്തനംതിട്ട |ചിറ്റാറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ കര്‍ഷകന്‍ മരണപ്പെട്ടാതായുള്ള ആരോപണത്തില്‍ പോലീസ് ശക്തമായി നടക്കുന്നു. മത്തായിയുടെ മരണത്തിന് പിന്നിലുള്ളവരെന്ന് കുടുംബം ആരോപിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐ പി സി 304 നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥരെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. വനപാലകരുടെ ഫോണ്‍ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മത്തായിയുടെ മരണത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോടും ജില്ലാ ഫോറസ്റ്റ് ഓഫീസറോടും കമ്മീഷന്‍ ഉത്തരവിട്ടു. കേസില്‍ വനം വകുപ്പന്റെ സാക്ഷിയായ അരുണിന്റെ മൊഴി ഇന്നും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്ണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മത്തായിയുടെ കുടുംബം.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



