സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

Posted on: August 3, 2020 10:24 pm | Last updated: August 4, 2020 at 8:55 am

കൊച്ചി | സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തത വരുത്താനാണിത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ അവലോകന യോഗത്തിലാണ് തീരുമാനം.

സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും. ഈ നേതാവിന് കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്നും സഹായം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയ പശ്ചാത്തലത്തലാണിത്. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍ഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്യുകയുണ്ടായി.