Connect with us

National

കുൽഭൂഷൺ ജാദവ് കേസ്: അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് അനുമതി നൽകി പാക് ഹൈക്കോടതി

Published

|

Last Updated

ഇസ്ലാമാബാദ്| ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൺ ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് അനുമതി നൽകാൻ പാക് സർക്കാറിന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർദേശം.  ജാദവിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ പാക്കിസ്ഥാൻ പൗരനായിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് മുൻ നാവിക ഉദ്യോഗസ്ഥന് നിയമപരമായ പ്രതിനിധിയെ നിയമിക്കാൻ ഇന്ത്യൻ അധികാരികളെ അനുവദിക്കണമെന്ന് ഹൈക്കോടതി സർക്കാറിനോട് നിർദേശിച്ചത്. കോടതിയുടെ പ്രത്യേക ബഞ്ച് കേസ് സെപ്തംബർ മൂന്നിലേക്ക് മാറ്റി.

ചാരവൃത്തി ആരോപിച്ച് 2017ലാണ് വിരമിച്ച ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ ജാദവിന് പാകി സൈനിക കോടതി വധശിക്ഷ വിധിക്കുന്നത്.

Latest