Connect with us

Kerala

പി പി ഇ കിറ്റ് ധരിച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപന സാഹചര്്യത്തില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക് നിലനില്‍ക്കെ സെക്രട്ടറിയേറ്റിന് മുന്നില്‍ പി പി ഇ കിറ്റ് ധരിച്ച് പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം. സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡിനെ തുടര്‍ന്നു സമരങ്ങള്‍ വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഇന്ന് ഉച്ചയോടെ ഇവര്‍ പ്രതിഷേധിച്ചത്. എന്നാല്‍ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

 

 

Latest