Connect with us

National

സര്‍ക്കാര്‍ തലക്ക് എട്ട് ലക്ഷം രൂപ വിലയിട്ട നക്‌സല്‍ കീഴടങ്ങി

Published

|

Last Updated

ദന്തവാഡ| സര്‍ക്കാര്‍ തലക്ക് എട്ട് ലക്ഷം രൂപ വിലയിട്ട നക്‌സല്‍ പോലീസില്‍ കീഴടങ്ങി. രക്ഷാബന്ധനോട് അനുബന്ധിച്ച് നാട്ടിലെത്തിയ നക്‌സല്‍ മല്ലയാണ് കാട്ടിലേക്ക് മടങ്ങരുതെന്ന സഹോദരിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചത്തീസ്ഗഡിലെ ദന്തവാഡ ജില്ലയില്‍ കീഴടങ്ങിയത്.

12ാമത്തെ വയസ്സില്‍ വീട്ടില്‍ നിന്ന് ഓടിപ്പോയ മല്ല മാവയോസിറ്റില്‍ ചേരുകയായിരുന്നു. ഇയാള്‍ പിന്നീട് പ്രസ്ഥാനത്തിലെ വലിയ കേഡര്‍ ആയി ഉയര്‍ന്നു വന്നു. 14 വര്‍ഷത്തിന് ശേഷം ദന്തവാഡ ജില്ലയിലെ പല്‍നാര്‍ ഗ്രാമത്തിലെ വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു മല്ല. ഇത്രയും വര്‍ഷമായി സഹോദരി ലിംഗയെ കാണാതിരുന്ന മല്ല അവരെ കാണുന്നതിനായാണ് നാട്ടിലെത്തിയത്.

സഹോദരിയെ കണ്ട് ശേഷം മല്ലയെ കാട്ടിലേക്ക് വിടാന്‍ വിസമ്മതിച്ച ലിംഗ പോലീസിനോട് കീഴടങ്ങാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. മേഖലയില്‍ സുരക്ഷാസേന ശക്തമായി ഇടപെടുന്നതിനാല്‍ സഹോദരന്റെ ജീവന് ആപത്ത് സംഭവിക്കുമെന്ന് ലിംഗ ഭയപ്പെട്ടിരുന്നു. മല്ല ബാരിമത് പ്രദേശത്തെ പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ആയിരുന്നുവെന്ന് ദന്തവാഡ എസ്പി അഭിഷേക് പല്ലവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ മല്ല പ്രതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മല്ലയെ അറസ്റ്റ് ചെയ്തതായും എസ്പി പറഞ്ഞു.

Latest