ആലുവയില്‍ മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ രണ്ട് നാണയങ്ങള്‍

Posted on: August 3, 2020 2:28 pm | Last updated: August 3, 2020 at 4:21 pm

കൊച്ചി: ആലുവയില്‍ മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ രണ്ട് നാണയങ്ങളുണ്ടായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്്റ്റ്‌മോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരം. കുട്ടിയുടെ വന്‍കുടലിന്റെ ഭാഗത്തായാണ് രണ്ട് നാണയങ്ങളും ഉള്ളത്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലെ മരണം സംബന്ധിച്ച് കൂടുതല്‍ പറയനാകൂവെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ൂന്ധുക്കള്‍ക്ക് കൈമാറി.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ കൊണ്ടുപോയി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും മടക്കി അയച്ചെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു.