Connect with us

Covid19

കാർത്തി ചിദംബരം എം പിക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡൽഹി| മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനും ലോക്‌സഭാംഗവുമായ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കാർത്തി ചിദംബരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും കാർത്തി വ്യക്തമാക്കി.

ആരോഗ്യവിദഗ്ധരുടെ നിർദേശം അനുസരിച്ച് താൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. താനുമായി അടുത്തിടെ സമ്പർക്കം പുലർത്തിയ എല്ലാവരും മെഡിക്കൽ പ്രോട്ടോക്കോൾ പാലിക്കണമെന്നും കാർത്തി ചിദംബരം ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

തമിഴ്‌നാട്ടിൽ നിന്നുള്ള ശിവഗംഗാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവാണ് കാർത്തി ചിദംബരം.