Connect with us

National

സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന് ബി ജെ പി എം എല്‍ എ

Published

|

Last Updated

പട്‌ന| ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹത്തിന്റെ സഹോദരനും ബീഹാര്‍ എം എല്‍ എയുമായ നീരജ് ബബ്ലു ആരോപിച്ചു. നിയമസഭയിലാണ് ഇത് സംബന്ധിച്ച ആരോപണം അദ്ദേഹം ഉന്നയിച്ചത്. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുശാന്തിന്റെ ആത്മഹത്യ കേസ് ബീഹാറില്‍ രാഷട്രീയ വഴിതിരിവായതോടെയാണ് മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി എം എല്‍ എ രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ ബബ്ലുവിനെ ആരു പിന്തുണച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. രാജഗിര്‍ വരുന്ന ഫിലംസിറ്റിക്ക് സുശാന്തിന്റെ പേരിടണമെന്നും തേജ്വസി മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.

ജൂണ്‍ 14ന് മുംബൈയിലെ വസതിയിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തിക്കെതിരേ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശാന്തിനെ ചതിക്കുകയും പണം തട്ടിയെടുക്കുയും ചെയ്തുവെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, കേസ് അന്വേഷണത്തിനായി മുംബൈയിലെത്തിയ പട്‌ന പോലീസിനെ ക്വാറന്റൈനില്‍ ഇട്ടത് വലിയ വിവദമായി .

Latest