Connect with us

National

ത്രിഭാഷ നയം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്ന് പളനിസ്വാമി

Published

|

Last Updated

ചെന്നൈ| പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയം വേദനാജനകവും സങ്കടകരവുമാണെന്ന് തമിഴിനാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പുതിയ നയം നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മുഖ്യമന്ത്രിമാരായ അന്നാ ദുരൈ, എം ജി ആര്‍, ജയലളിത എന്നിവര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ പൊരുതിയവരാണ്. പ്രധാനമന്ത്രി പുതിയ ത്രിഭാഷ നയം പുനപരിശോധിക്കണമെന്നും പളനിസ്വാമി പറഞ്ഞു. 1965ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാന്‍ ശ്രമിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതും പളനിസ്വാമി ചൂണ്ടിക്കാട്ടി.

ത്രിഭാഷ എന്തായിരിക്കുമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിലെ രാഷട്രീയ പാര്‍ട്ടികള്‍ ഇതിനെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നിശബ്ദമായ ശ്രമമായാണ് കാണുന്നത്. അതേസമയം,  ഒരു സംസ്ഥാനത്തിനും ഒരു ഭാഷയും കേന്ദ്രം നിര്‍ബന്ധിതമാക്കുകയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ എന്‍ ഇ പി നടപ്പാക്കനായി മുന്‍ കേന്ദ്രമന്ത്രിുയടെ മാര്‍ഗനിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിനെതിരേ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നിരുന്നു.