കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: August 2, 2020 4:54 pm | Last updated: August 3, 2020 at 7:19 am

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതായി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയിലെ ഗുരുഗ്രാമിലെ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ആരോഗ്യ നില തൃപ്തികരമാണ്.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്നും പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിസഭയിലെ ഒരംഗത്തിന് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.