Connect with us

National

പി പി ഇ കിറ്റ് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞു; കൊവിഡ് രോഗിക്കെതിരേ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി| പി പി ഇ കിറ്റ് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കൊവിഡ് രോഗിക്കെതിരേ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് കേസെടുത്തു. കൊവിഡ് രോഗി ഉപയേഗിച്ച പി പി ഇ കിറ്റ് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബോളിവുഡ് മ്യൂസിക കംപോസര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് രോഗം ഉണ്ടായിരുന്നതായി കണ്ടെത്തുകയും കേസ് രജസ്റ്റര്‍ ചെയ്യുകയുമായിരുന്നു. രോഗമുക്തനായ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ താമസിക്കുന്ന ഡല്‍ഹിയിലെ സി ആര്‍ പാര്‍ക്ക് പ്രദേശത്താണ് പി പി ഇ കിറ്റ് വലിച്ചെറിഞ്ഞത്.

സംഗീതസംവിധായകന്‍ ശാന്തനു മൊയ്ത്രയുടെ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെയാണ് ഇത് പുറത്തറിഞ്ഞത്. കൊവിഡ് ബാധിച്ച രോഗി ഉപയോഗിച്ച സാധനങ്ങള്‍ എങ്ങനെയാണ് റോഡില്‍ കിടക്കുന്നതെന്നും വീഡിയോ കാണിച്ചു തരുന്നു. കൊവിഡ് രോഗികള്‍ പിപിഇ കിറ്റ് പരസ്യമായി ഉപേക്ഷിക്കുന്നത് അപകടകരമാണെന്നും അധികാരികള്‍ ഇതിനെതിരേ നടപടിയെടുക്കണമെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.