Connect with us

National

ഗുജറാത്ത് പോലീസില്‍ അഴിച്ചു പണി; 74 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Published

|

Last Updated

ഗാന്ധിനഗര്‍| ഗുജറാത്ത് പോലീസില്‍ വന്‍ അഴിച്ചു പണി. 74 ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അഹമ്മദബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലെ ഡി ജി പി മാരെയും സ്ഥലം മാറ്റി നിയമിച്ചു.

ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ ആശിഷ് ഭാട്ടിയയെ സംസ്ഥാന ഡിജിപിയായി നിയമിച്ചു. ഡിജിപി സഞ്ജയ് ശ്രീവാസ്തവയെ അഹമ്മദബാദ് പോലീസ് കമ്മീഷണറായി നിയമിച്ചു.

സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ അജയ് കുമാറിനെ സൂറത്ത് പോലീസ് കമ്മീഷണറായി നിയമിച്ചു. ആര്‍ ബി ബ്രഹ്മഭട്ടിനെ വഡോദര പോലീസ് കമ്മീഷണറായി നിയമിച്ചു. നിരവധി ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും എസ് പിമാരെയും വിവിധ ജില്ലകളിലേക്ക് മാറ്റി നിയമിച്ചു.

---- facebook comment plugin here -----

Latest