Connect with us

National

രം മന്ദിര്‍ ഭൂമി പൂജ ചടങ്ങിന് മുന്നോടിയായി ഹനുമാന്‍ ചാലിസ നടത്താന്‍ ഒരുങ്ങി കമല്‍ നാഥ്

Published

|

Last Updated

ഭോപ്പാല്‍| അയോധ്യയിലെ രാം മന്ദിര്‍ ഭൂമി പൂജക്ക് മുന്നോടിയായി ഭോപ്പാലിലെ വസതിയില്‍ ഹനുമാന്‍ ചാലിസ ചൊവ്വാഴ്ച പാരായണം ചെയ്യുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പരിപാടി നടത്തുകയെന്നും കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ചൊവ്വാഴ്ചയാണ് ഹനുമാന്‍ ചാലിസ നടത്തുന്നതെന്നും അദ്ദേഹം കടുത്ത ഹനുമാന്‍ ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വീടുകളില്‍ വെച്ച് ഹനുമാന്‍ ചാലിസ ചൊല്ലണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്രം പണിയുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്ന് ശനിയാഴ്ച കമല്‍ നാഥ് പറഞ്ഞിരുന്നു. മുന്‍ സംസ്ഥാന മുഖ്യമന്ത്രി സംഘടിപ്പിച്ച പരിപാടിയുടെ പിന്നിലെ കാരണം എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ചൊവ്വാഴ്ച ശുഭദിനമാണെന്ന് ഗുപ്ത പറഞ്ഞു.

ഇത് കേവലം ആത്മീയ പരിപാടി മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാര്‍ താഴെ വീണതോടെ ഏപ്രിലില്‍ അദ്ദേഹത്തിന് ഹനുമാന്‍ പൂജ നടത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest