ഡല്‍ഹിയില്‍ കനത്ത മഴ; മൂന്ന് മണിക്കൂര്‍ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

Posted on: August 1, 2020 4:50 pm | Last updated: August 1, 2020 at 4:50 pm

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ കനത്ത മഴ. ഗാസിയബാദിലും നോയിഡയിലും കനത്ത മഴ പെയ്യുകയാണെന്ന് അധികൃതര്‍ പറഞ്ഞു. വൈകുന്നേരത്തോടെയാണ് മഴ കനത്തത്. അടുത്ത മൂന്ന് നാല് മണിക്കൂര്‍ കനത്ത മഴ തുടരുമെന്ന് സ്‌കൈമെറ്റ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തലസ്ഥാന നഗരിക്ക് ആശ്വാസമായാണ് മഴയെത്തിയത്. ജൂലൈയില്‍ പത്ത് ശതമാനം മഴ കുറയുമെന്നും ആഗസ്റ്റോടെ മണ്‍സൂണ്‍ സാധരണ നിലയിലാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

ജൂണില്‍ സാധരണത്തേതിനേക്കാള്‍ 17 ശതമാനം അധിക മഴയാണ് ലഭിച്ചത്. ഡല്‍ഹിയില്‍ നേരത്തേ പെയ്ത മഴയില്‍ നാല് പേര്‍ മരിച്ചിരുന്നു.