Connect with us

National

മലിനീകരണം തടയുന്നതിന് സംസ്ഥാനങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി| പുല്ലുകള്‍ കത്തിചാലുണ്ടാകുന്ന മലിനീകരണം തടയുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഡല്‍ഹി, ഹരിയാന, പഞ്ചാബ്. ഉത്തര്‍പ്രദേശ്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളോട് സുപ്രീംകോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷം പുല്ലുകള്‍ കത്തിച്ചത് സംബന്ധിച്ച നടപടികളെ കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

എത്ര കര്‍ഷകര്‍ക്കാണ് പുല്ല് കത്തിച്ചതിന്റെ ഉത്തരവാദിത്വം, പ്രദേശങ്ങള്‍ ഏതൊക്കെയാണ്, എന്തൊക്കെ പ്രത്യേക ക്രമീകരണങ്ങള്‍ നടപ്പാക്കി തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ അടുത്ത ദിവസം നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്നും അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. മലിനീകരണം സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

കൃഷിസ്ഥലങ്ങളിലെ ഇത്തരം പുല്ലുകള്‍ കത്തിക്കുന്നതിന് എ എഫ് സി ഇന്ത്യ ലിമിറ്റഡ് പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായും കോടതി പറഞ്ഞു. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച ഈ വര്‍ഷത്തെ വിവരങ്ങള്‍ ഹാജരാക്കണം. കൂടാതെ പുല്ലുകള്‍ കത്തിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ഹാജരാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

Latest