International
അമേരിക്കയില്‍ ജൂലൈയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് കാല്‍ ലക്ഷം പേര്‍
 
		
      																					
              
              
            വാഷിംഗ്ടണ്‍ ഡിസി | കൊവിഡ് ഏറെ ബാധിച്ച അമേരിക്കയില്‍ ജൂലൈയില്‍ മാത്രം 25,000 പേര്‍ രോഗബാധിതരായി മരിച്ചു. മാസത്തില്‍ കുറഞ്ഞത് 18 സംസ്ഥാനങ്ങളില്‍ കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ജൂലൈയില്‍ 1.8 ദശലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 4.5 ദശലക്ഷം രോഗബാധിതരില്‍ 66 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
രോഗബാധിതരുടെ ഏറ്റവും വലിയ വര്‍ധനവ് ഫ്‌ളോറിഡയിലാണ്. ജൂലൈയില്‍ 30,00,00 പുതിയ കേസുകളാണ് ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

