തിരുവനന്തപുരത്ത് വൃദ്ധസദനത്തിൽ കഴിയുന്ന 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: July 31, 2020 6:39 pm | Last updated: July 31, 2020 at 6:40 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സമൂഹ വ്യാപനം റിപ്പാേർട്ട് ചെയ്ത തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽ വൃദ്ധസദനത്തിൽ കഴിയുന്ന 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചുതുറ ശാന്തിഭവൻ 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധ. ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

സമൂഹ വ്യാപനമുണ്ടായ സ്ഥലങ്ങളിൽ കിടപ്പു രോഗികളെ ഉൾപ്പെടെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വൃദ്ധസദനത്തിലു‌ം പരിശോധന നടത്തിയത്. ഗുരുതര രോഗമുള്ളവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവർക്ക് ഇവിടെ വെച്ച്  തന്നെ വെെദ്യസഹായം നൽകും.

ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാൻ ഉൾപ്പെടെ തിരുവനന്തപുരത്ത് അഞ്ച് പോലീസുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.